പേർളി മാണിയ്ക്ക് ഇക്കൊല്ലം ഈ ആഗ്രഹം ഒന്ന് നടന്നു കിട്ടണം; പ്രിയതമനെ കുറിച്ച് പേര്‍ളി മനസ്സ് തുറന്നു പറയുന്നതിങ്ങനെ

ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നില്‍ മത്സരാര്‍ത്ഥിയായി എത്തിയതോടെയാണ് അവതാരകയും നടിയുമായ പേര്‍ളി മാണിയ്ക്ക് കേരളത്തില്‍ ഏറ്റവുമധികം ആരാധകരെ ലഭിച്ചത്. ഒരുവിധം പ്രേക്ഷകരു പേര്‍ളിയെ പിന്തുണയ്ക്കുന്നവരായിരുന്നു. ശ്രീനിഷ് അരവിന്ദുമായി പ്രണയത്തിലായതോടെ ബിഗ് ബോസിലെ തേപ്പുക്കാരിയാണെന്ന് വരെ പേര്‍ളിയ്ക്ക് പഴി കേള്‍ക്കേണ്ടി വന്നിരുന്നു.

പുറത്ത് വന്നാല്‍ ഇരുവരും വേറെ വഴിക്ക് പോവുമെന്നും മത്സരത്തില്‍ ജയിക്കാന്‍ വേണ്ടിയുള്ള നാടകമാണിതെല്ലാമെന്നും ചിലര്‍ മുന്‍വിധിയെഴുതി. എന്നാല്‍ അത്തരം തെറ്റിദ്ധാരണകളെല്ലാം മാറ്റി മറിച്ചിരിക്കുകയാണ് താരജോഡികള്‍. ഉടന്‍ തന്നെ ശ്രീനിഷ് അരവിന്ദും പേര്‍ളിയും തമ്മിലുള്ള വിവാഹം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ തന്റെ പ്രിയതമന്റെ നല്ല ഗുണങ്ങളെ കുറിച്ച് പേര്‍ളി തുറന്ന് പറഞ്ഞിരിക്കുകയാണ്.
pearle maaney and srinish
തുടക്കത്തില്‍ ബിഗ് മലയാളത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നില്ലെങ്കിലും പേര്‍ളിയും ശ്രീനിഷും പ്രണയത്തിലാണെന്ന വാര്‍ത്ത വന്നതോടെ പ്രേക്ഷകരുടെ എണ്ണം കൂടി. ക്യാമറയ്ക്ക് മുന്നില്‍ രണ്ട് പേരും അഭിനയിക്കുകയാണോ എന്ന് ചിലര്‍ക്ക് സംശയം തോന്നിയിരുന്നു. നൂറ് ദിവസത്തെ പരിചയത്തിനൊടുവില്‍ വിവാഹമെന്ന തീരുമാനത്തിലേക്കായിരുന്നു താരങ്ങല്‍ എത്തിയത്. ബിഗ് ബോസില്‍ നിന്നും പുറത്ത് വന്ന ഉടനെ ഇരുവീട്ടുകാരുമായി സംസാരിച്ച് ഉടന്‍ തന്നെ കല്യാണം കഴിക്കാമെന്ന നിഗമനത്തിലെത്തി. ഈ വര്‍ഷം തന്നെ പ്രേക്ഷകര്‍ കാത്തിരുന്ന താരവിവാഹമുണ്ടാവുമെന്നാണ് സൂചന.

ഓണ്‍ലൈനില്‍ ആരാധകരുമായി സംസാരിക്കവേയാണ് ശ്രീനിഷിന്റെ ചില നല്ല ഗുണങ്ങളെ കുറിച്ച് ഒരു ചോദ്യം വന്നത്. അതിന് പേര്‍ളിയുടെ കൈയില്‍ കിടിലന്‍ ഉത്തരങ്ങളുണ്ടായിരുന്നു. ശ്രീനി എന്നോട് സംസാരിക്കുമ്പോള്‍ എന്റെ കണ്ണുകളിലേക്ക് നോക്കിയാണ് സംസാരിക്കുക. എനിക്ക് തോന്നുന്നു അത് നല്ലൊരു കാര്യമാണെന്ന്. അടുത്ത ചോദ്യം 2019 ല്‍ സാക്ഷാത്കരിക്കണമെന്ന് ആഗ്രഹിക്കുന്ന കാര്യമെന്താണ് എന്നതായിരുന്നു. ശ്രീനിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് ശ്രീനിയെ എന്റേതാക്കണമെന്നായിരുന്നു പേര്‍ളി മറുപടി പറഞ്ഞത്.
pearle maaney and srinish
ശ്രീനി-പേര്‍ളി വിവാഹത്തിന് വീട്ടുകാര്‍ സമ്മതം മൂളിയതോടെ വിവാഹമെന്നാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അധികം വൈകാതെ വിവാഹമുണ്ടാവുമെന്ന് പലപ്പോഴായി ഇരുവരും തുറന്ന് പറഞ്ഞെങ്കിലും കൃത്യമായൊരു ദിവസം പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഈ ജനുവരിയില്‍ വിവാഹനിശ്ചയം കഴിയാന്‍ സാധ്യതയുള്ളതായി നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഔദ്യോഗികമായൊരു പ്രഖ്യാപനമാണ് ഇനി വേണ്ടത്.

ബിഗ് ബോസില്‍ 24 മണിക്കൂറും ഒന്നിച്ചുണ്ടായിരുന്നതിനാല്‍ പുറത്ത് വന്നതോടെ ഇരുവര്‍ക്കും ഒരുപാട് മിസ് ചെയ്യുന്നുണ്ടായിരുന്നു. ഇക്കാര്യം സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ താരങ്ങള്‍ വ്യക്തമാക്കിയിരുന്നു. പൊതുവേദികളില്‍ വിവിധ പാരിപാടികള്‍ക്കായി ഇരുവരും ഒന്നിച്ചെത്താറുണ്ട്. ഇതിന്റെ ഫോട്ടോസ് ഇന്‍സ്റ്റാഗ്രാം വഴി ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. പുറത്ത് വരുന്ന ചിത്രങ്ങളെല്ലാം അതിവേഗം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ടെന്നുള്ളതാണ് ശ്രദ്ധേയം.

You might also like