ഒടിയന്റെ പോസ്റ്റര്‍ വലിച്ചു കീറിയ യുവാവിനിട്ടു മോഹൻലാൽ ഫാൻസ്‌ കൊടുത്ത പണി ഇങ്ങനേ

മോഹന്‍ലാലിന്റെ പുതിയ ചിത്രമായ ഒടിയന്റെ പോസ്റ്റര്‍ കീറിയ യുവാവിന് പണി കൊടുത്ത് മോഹന്‍ ഫാന്‍സ്. കീറിയ പോസ്റ്റര്‍ യുവാവിനെ കൊണ്ട് തന്നെ വീണ്ടുമൊട്ടിപ്പിച്ചാണ് മോഹന്‍ലാല്‍ ഫാന്‍സ് തിരിച്ചടിച്ചത്.റോഡരികില്‍ പതിപ്പിച്ചിരുന്ന ചിത്രത്തിന്റെ വലിയ പോസ്റ്റര്‍ യുവാവ് കീറുന്നതിന്റെ വീഡിയോയും ചിത്രങ്ങളും കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആരെങ്കിലും കാണുന്നുണ്ടോയെന്ന് ഇടക്കിടെ ഭയത്തോടെ നോക്കിയായിരുന്നു യുവാവ് പോസ്റ്റര്‍ വലിച്ചു കീറിയത്.
odiyan poster issue
എന്നാല്‍ ഇത്രയും ചെയ്ത യുവാവിനെ വെറുതെ വിടാന്‍ മോഹന്‍ലാല്‍ ആരാധകര്‍ ഒരുക്കമായിരുന്നില്ല.അവര്‍ കടിച്ച പാമ്ബിനെക്കൊണ്ട് തന്നെ വിഷമിറക്കുന്ന പരിപാടി അങ്ങ് ചെയ്തു.എന്താണെന്നു മനസിലായില്ലേ?പോസ്റ്റ് കീറിയ ആളെക്കൊണ്ട് തന്നെ പഴയ സ്ഥലത്ത് പോസ്റ്റര്‍ ഒട്ടിച്ച ശേഷം ആ ചിത്രങ്ങള്‍ ഫാന്‍സ്‌ പേജില്‍ പങ്കുവെച്ചു.

പണ്ട് ഏട്ടന്‍ പറഞ്ഞപോലെ കടിച്ച പാമ്ബിനെക്കൊണ്ട് തന്നെ വിഷം ഇറക്കുന്ന ഒരു പാരമ്ബര്യമുണ്ട് ഞങ്ങള്‍ക്ക്. ഇനിയവന്‍ ഒരു പോസ്റ്ററും കീറില്ല കീറിയ അതെ സ്ഥലത്ത്. അവനെക്കൊണ്ട് തന്നെ വീണ്ടും പോസ്റ്റര്‍ ഒട്ടിപ്പിച്ചു ഏട്ടന്റെ അനിയന്മാര്‍ ,എന്ന കുറിപ്പോടെയാണ് മോഹന്‍ലാല്‍ മീഡിയ ക്ലബ് എന്ന ഫേസ്ബുക്ക് പേജിലൂടെ ആരാധകര്‍ യുവാവ് പോസ്റ്റര്‍ ഒട്ടിക്കുന്ന ചിത്രം പങ്കുവെച്ചത്.

You might also like