രണ്ടാംമൂഴം സിനിമയാവുമ്പോൾ ആരുചെയ്യുമെന്ന് എംടിയുടെ മകൾ തുറന്നു പറയുന്നത് ഇങ്ങനെ

പ്രേക്ഷകർ ഏറെ പ്രതീക്ഷിച്ചിരുന്ന ഒരു ചിത്രമായിരുന്നു രണ്ടാംമൂഴം. എന്നാൽ പ്രേക്ഷകരെ നിരാശയിലാക്കും വിധത്തിലുളള വാർത്തകളാണ് ഇപ്പോൾ ചിത്രത്തിനെ ചുറ്റിപ്പറ്റി പുറത്തു വരുന്നത്. ശ്രീകുമാർ മേനോനിൽ നിന്ന് തിരക്കഥ തിരികെ ആവശ്യപ്പെട്ട് എംടി കോടതിയെ സമീപിച്ചിരുന്നു. സിനിമയുടെ ചിത്രീകരണം വൈകുന്നതിലുളള അതൃപ്തി അറിയിച്ചുകൊണ്ടായിരുന്നു എംടി തിരക്കഥ ആവശ്യപ്പെട്ടത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് സമവായ ചർച്ചകൾ നടന്നുവെങ്കിലും പ്രശ്നം പരിഹരിക്കാനായില്ല.
aswathy and VA Shrikumar
തിരിക്കഥ തിരികെ നൽകണം എന്ന ആവശ്യത്തിൽ എംടി ഉറച്ചു നിൽക്കുകയാണ്. അതേസമയം രണ്ടാംമൂഴം താൻ തന്നെ ചെയ്യുമെന്നുള്ള നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ശ്രീകുമാർ മേനോൻ. ഇപ്പോഴിത തിരക്കഥ വിവാദവിഷയത്തിൽ നിലപാട് വ്യക്തമാക്കി എംടിയുടെ മകൾ അശ്വതി രംഗത്തെത്തിയിട്ടുണ്ട്. ശ്രീകുമാർ മേനോനിൽ നിന്ന് തിരക്കഥ ലഭിച്ചതിനു ശേഷം ഭാവി പദ്ധതികളെ കുറിച്ച് ആലോചിക്കാമെന്നും അശ്വതി പറഞ്ഞു.

രണ്ടാമൂഴത്തിന്റെ തിരക്കഥ അച്ഛന് തിരികെ ലഭിക്കാൻ വേണ്ടിയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. തിരക്കഥ തിരികെ ലഭിച്ചതിനു ശേഷം സിനിമ ആര് ചെയ്യുമെന്നുളള ഭാവി കാര്യങ്ങളെ കുറിച്ച് തീരുമാനിക്കുകയുളളൂ. ഇതിനെ കുറിച്ചുള്ള വിവരങ്ങൾ അച്ഛൻ ( എംടി) നിങ്ങളെ കൃത്യമായി അറിയിക്കും. അതുവരെ എല്ലാവര‌ും ക്ഷമയോടെ കാത്തിരിക്കണമെന്നും നിങ്ങൾ നൽകുന്ന സ്നേഹത്തിന് നന്ദിയെന്നും അശ്വതി പറയുന്നു.

സമൂഹമാധ്യമങ്ങളിലൂടേയും അല്ലാതേയു രണ്ടാമൂഴം സിനിമയെ കുറിച്ച് നിരവധി ചർച്ചകൾ നടക്കുകയാണ്. ഫോണിലൂടേയും അല്ലാതേയും നിരവധി പേർ സിനിമ നടക്കുമോ ഇല്ലയോ എന്നുള്ള സംശയം പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ ഇത് ബഹുമാനപ്പെട്ട കോടതി പരിഗണനയിലുള്ള കേസാണ്. ആ വിഷയത്തിൽ തങ്ങൾ അഭപ്രായം പറയുന്നത് ശരിയല്ലെന്നും അശ്വതി പറഞ്ഞു.

അതേസമയം രണ്ടാമൂഴം താൻ തന്നെ ചെയ്യുമെന്നാണ് ശ്രീകുമാർ മേനോന്റെ വാദം. സിനിമയുമായി ബന്ധപ്പെട്ട് തെറ്റിധാരണമാത്രമുള്ളത്, അല്ലാതെ തർക്കങ്ങളില്ല. എന്നാൽ എംടി സാർ ആ തിരക്കഥ തരുമ്പോൾ ഒടിയനെ കുറിച്ചു പോലും ആലോചിച്ചിരുന്നില്ല. തന്റെ പരസ്യ ചിത്രങ്ങളുടെ മികവ് കൊണ്ടാണ് അദ്ദേഹം തിരക്കഥ എന്നെ ഏൽപ്പിച്ചത്. അദ്ദേഹത്തിനോട് സംസാരിച്ച് സംശയങ്ങൾ ദൂരികരിച്ച ശേഷം രണ്ടാമൂഴം തുടങ്ങുമെന്നും ശ്രീകുമാർ മേനോൻ പറഞ്ഞിരുന്നു.

ചിത്രത്തിന്റെ തിരക്കഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ തടസ്സ ഹര്‍ജി നല്‍കിയിരുന്നു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് നല്‍കിയ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള തിരക്കഥ തിരിച്ചു തരണമെന്നും മുന്‍കൂര്‍ കൈപ്പറ്റിയ അഡ്വാന്‍സ് പണം തിരികെ തരാമെന്നും പറഞ്ഞായിരുന്നു എംടി കോടതിയെ സമീപിച്ചിരുന്നത്. കരാര്‍ കാലാവധി കഴിഞ്ഞതും സിനിമ വൈകിയതുമായിരുന്നു അദ്ദേഹത്തെ ചൊടിപ്പിച്ചിരുന്നത്.

You might also like