18 വയസില്‍ അമ്മ പോക്കറ്റില്‍ നിന്ന് കോണ്ടം പിടിച്ചത് ഇങ്ങനെ; ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നദിവസങ്ങളില്‍ മാതാപിതാക്കളോട് പറയും ; ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യയും രാഹുലിന്റയും തുറന്ന് പറച്ചില്‍ വിവാദമായത് ഇങ്ങനെ

ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറിന്റെ ചാറ്റ് ഷോ ‘കോഫി വിത് കരണ്‍’ പ്രശസ്തമാണ്. ഈ പരിപാടിക്കിടെ താരങ്ങള്‍ പലപ്പോഴും സ്വകാര്യ ജീവിതത്തെ കുറിച്ച്‌ തുറന്ന് സംസാരിക്കാറുണ്ട്. ഈ അടുത്ത് നടന്ന എപ്പിസോഡില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യയും കെ.എല്‍ രാഹുലുമായിരുന്നു അതിഥികള്‍. കരണ്‍ ജോഹറിന്റെ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറാതെ ഇരുവരും തങ്ങളുടെ ലൈംഗിക ജീവിതത്തെ കുറിച്ചുവരെ തുറന്നു സംസാരിച്ചു.

നിരവധി സ്ത്രീകളുമായി തനിക്ക് ലൈംഗിക ബന്ധമുണ്ടെന്ന് ഷോയില്‍ ഹാര്‍ദിക് തുറന്നു സമ്മതിച്ചു. തന്റെ ലൈംഗിക ജീവിതത്തെ കുറിച്ചും അച്ഛനും അമ്മയും തന്നോടു ചോദിക്കാറില്ലെന്നും അങ്ങനെയുളള കാര്യങ്ങളില്‍ യാതൊരു തരത്തിലുളള ഇടപെടലുകളും നടത്താറില്ലെന്നും ഹാര്‍ദിക് പറഞ്ഞു.
Karan Johar will be hosting Indian cricketers Hardik Pandya and KL Rahul
ഞാന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ദിവസങ്ങളില്‍ ഞാന്‍ തന്നെ മാതാപിതാക്കളോട് പറയും ഞാന്‍ അത് ചെയ്തിട്ടാണ് വരുന്നതെന്ന്. മാതാപിതാക്കള്‍ ആവശ്യപ്പെടാതെ തന്നെ ഞാന്‍ ഇത് പറയാറുണ്ട്. അവരത് ചോദിച്ചിട്ടല്ല ഞാനതു പറയുന്നത്. ഹാര്‍ദിക്കിന്റെ മറുപടി കേട്ട് അവതാരകനായ കരണ്‍ ജോഹര്‍ അക്ഷരാര്‍ത്ഥത്തില്‍ അന്തം വിടുകയും ചെയ്തു.

ലൈംഗിക ജീവിതത്തെ കുറിച്ച്‌ കെഎല്‍ രാഹുലിന്റെ ഭാഗത്തു നിന്നും തുറന്നു പറച്ചിലുകള്‍ ഉണ്ടായി. തനിക്ക് 18 വയസ്സുള്ളപ്പോള്‍ റൂമില്‍ നിന്ന് അമ്മ കോണ്ടം കണ്ടെത്തിയ രസകരമായ സംഭവം രാഹുല്‍ ഓര്‍ത്തെടുത്തു. റൂമില്‍ എന്തോ വൃത്തിയാക്കാനായി വന്നതായിരുന്നു അമ്മ. അതിനിടയിലാണ് കോണ്ടം കണ്ടത്. ഇത് വലിയ പ്രശ്‌നമായി. അമ്മ ഒച്ചയെടുത്തു. അച്ഛനോട് ഇക്കാര്യം പറഞ്ഞ് എന്നെ ചീത്ത കേള്‍പ്പിച്ചു.

എന്നാല്‍ രാത്രി അമ്മ ഉറങ്ങാന്‍ പോയ സമയത്ത് അച്ഛന്‍ എന്റെ അടുത്തു വന്നു പറഞ്ഞു.’നീ ഇത് ഉപയോഗിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. അതുകൊണ്ടുതന്നെ നീ എപ്പോഴും സുരക്ഷിതനായിരിക്കും. പക്ഷേ ഇതുപയോഗിക്കുന്നതിനുള്ള സമയമല്ല ഇപ്പോള്‍. നീ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം.’

എന്നാല്‍ കെഎല്‍ രാഹുലിനെയും ഹാര്‍ദിക്കിനെയും പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തി. അതെല്ലാം പാണ്ഡ്യയുടെയും രാഹുലിന്റെയും സ്വകാര്യതകളാണെന്നും ക്രിക്കറ്റ് താരങ്ങള്‍ എന്ന രീതിയില്‍ മാത്രം ഇവരെ വിലയിരുത്തിയാല്‍ മതിയെന്നും ഒരു വിഭാഗം വാദിക്കുന്നു.

You might also like