News, Movie, Review, Videos, Songs, Album, Trailer, Teaser, Movie Review, Gossip, Gallery, Music, Theater List, Photo Gallery, Upcoming Movie Malayalam, In Theater, Actress Gallery, Actors Gallery, Movie Gallery, Events, Short Films, Movie News, Movie Stills, HD Videos, , Actor, Actress, DVD, Latest Malayalam News, Malayalam movies, Reviews, Photos, Stills, Image, Actress Photos, Actors Photos, Celebrity Photos, Celebrity Interviews, Interviews, Exclusive, Movie, Latest Release, Upcoming Movie, Posters, Hot Actress Photos, Hot Gallery, Hot Photos, Hot Actress image, Exclusive News, Exclusive Videos, Hot Videos, Life Style, Fashion, Relation, Health, Stars Interview, Actress Interview, Actors Interview, Malayalam News, Sports News, Technology News, Beauty Tips, Beauty, Latest Trend, Latest Fashion, Mollywood, Kollywood, Tollywood, Bollywood, Hollywood, Mollywood News, Kollywood News, Tollywood News, Bollywood News, Bollywood movies, Hollywood News, Hollywood movies, Actress Hot Photos, Actress Sexy Photos, Actress cleavage photos, Hot Photos, Hot Videos, Sexy Hotos, Masala Videos, Hot Actress Photos Image Stills Gallery, Photo, Stills, Image, Gallery, Malayalam Actress Photos, Tamil movies, Tamil Actress Photos, Telugu movies, Telugu Actress Photos, Hindi Actress Photos, Mollywood Actress, Tollywood Actress, Bollywood Actress, Kollywood Actress, Sandelwood Actress, Hollywood Actress, XXX Videos, Movies Photos, Trailer, Teaser, Music Video, Hot Clips, Keerthy Suresh Photos, Harini Photos, Chandini Photos, Kareena Kapoor Photos, Latest Photoshoot, Photo Shoot, Latest Actress Photos, Kannada movies, Hindi Movies, English Movies, wallpapers, entertainment, Android Operating System, app for android, android app download, Android App, android apps, Android Games, android app download, best android app, android best app, apps android, Android App Free Download, Free Download App, App Games, games for android, free android games, download android games, download games, free games, android best games, download, google android, android phone, samsung, samsung android, apk, game android, whatsapp android, pokemon, android games, root android, facebook android, best android games, best games, android free games, android tricks, tips and tricks, tips trik android, trik android, android battery tips, android marshmallow tips, how to install, install apk, android apk install, android root, android tools, Apple Technology company, App Store Computer application, apple store, iphone, apple iphone, apple ipad, ipad, apple mac, mac, iphone app, apple apps, app for iphone, best iphone app, iPhone Smartphone, ios, iphone app store, app store, iphone 6, iphone music app, games for iphone, iphone games free, best games iphone, games on iphone, iphone games download, iphone apps, iphone top games, iphone app download, iphone app free download, iphone games download, iphone games free download, iphone tools, Information Technology, technology, new technology, business email web hosting, web hosting, business email, cloud development tools, start web design business, cloud web hosting, best android business card scanner, internet business plan, business pbx system, scalable cloud hosting, virtual dataroom, virtual data room, best business telephone service, cloud infrastructure as a service, bluehost vs ipage, business internet phones, businessinternet, cloud application hosting, internet business sales, network disaster recovery plan, internet business sales, onine backup, cloud computering, business internet houston, business telephone systems reviews, best business phone and broadband deals, cloud tecnology, mobile business phone, hard drive raid recovery, business phone deals, data recovery raid 1, major cloud service providers, business phone and internet providers, internet business service, cloud firewall service, broadband phone service, network coverage comparison, small business phone plan, enterprise cloud solution, best small business phone and internet service, business telephone and internet packages, business voip phone services, cloud call center software, wireless security systems for business, cloud to cloud backup, cyber security small business, virtual host server, free tech support software, raid5 data recovery, wireless technology in business, web based tech support, cloud computing security companies, windows phone platform, Hosting, Conference Call, Software, Recovery, home phone internet bundle, php programmers, Seo companies, Best social media platforms for business, Custom WordPress theme designer, Seo services, WordPress hosting, Psd to WordPress, Social media management, Psd to html, Social media strategies

Ramaleela Review

0

ഇന്നത്തെ ദിവസം ഒരു യഥാർത്ഥ സിനിമാസ്നേഹിയെ സംബന്ധിച്ചിടത്തോളം നിർണ്ണായകമാണ്‌. കാരണം മറ്റൊന്നുമല്ല, ജനപ്രിയനായകൻ ദിലീപ്‌ അഭിനയിച്ച രാമലീലയുടെ റിലീസിംഗ്‌ ദിനമാണെന്നതുതന്നെ..! ഇത്രയധികം സമ്മർദ്ദങ്ങൾക്കിടയിൽ റിലീസ്‌ ചെയ്യപ്പെടുന്ന ആദ്യ മലയാള ചിത്രമാവും ഇത്‌. അതോടൊപ്പം, വലിയ ഒരു ചോദ്യത്തിനുള്ള ഉത്തരം കൂടി ഇന്നേദിവസം നമുക്ക്‌ ലഭിക്കും. “സിനിമ എന്ന കല സംവിധായകന്റേതാണോ അതോ താരങ്ങളുടേതാണോ..?” -തീർച്ചയായും ഒരു സിനിമയിലെ അഭിനേതാക്കൾക്ക്‌ ആഹാരമുണ്ടാക്കിക്കൊടുക്കുന്നവർ മുതലുള്ള നിരവധിയാളുകളുടെ പങ്കാളിത്തമുള്ള ഒരു ‘സംവിധായകന്റെ കല’യാണ്‌ സിനിമ എന്ന ബോധ്യമുള്ള ഏതൊരാളും രാമലീല തിയേറ്ററിൽ നിന്നുതന്നെ കാണും എന്നതിൽ മറുവാക്കില്ല.

മലയാളത്തിലെ ഏറ്റവും വലിയ വാണിജ്യവിജയം നേടിയ ചിത്രമായ പുലിമുരുകന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ‘രാമലീല’ ഈ വർഷം ജനുവരി 26 നു റിലീസിംഗ്‌ പ്ലാൻ ചെയ്തിരുന്നെങ്കിലും സിനിമാസമരം മൂലം നീണ്ടുപോയിരുന്നു. നടൻ ദിലീപിന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങൾ മുഖേനെയുണ്ടായ പ്രതിഷേധങ്ങളും ബഹിഷ്കരണനിലപാടുകളും വീണ്ടും റിലീസിംഗിനെ പ്രതികൂലമായി ബാധിച്ചു. മറ്റേതൊരു നിർമ്മാതാവും ഈ സാഹചര്യത്തിൽ പതറിയേക്കാം. എങ്കിൽപ്പോലും ഇത്രയും പ്രശ്നങ്ങൾക്കിടയിലും തന്റെ സിനിമ വിജയിക്കും എന്ന ആത്മവിശ്വാസത്തോടെ പുറത്തിറക്കാൻ ടോമിച്ചൻ മുളകുപ്പാടം കാണിച്ച ധൈര്യം അംഗീകരിച്ചേ മതിയാവൂ.

ജോഷി സംവിധാനം ചെയ്ത ‘ലയണ്‍’ എന്ന ചിത്രത്തിലെ ഉണ്ണി എന്ന കഥാപാത്രത്തിനു ശേഷം ദിലീപ്‌ വീണ്ടും രാഷ്ടീയപ്രവർത്തകന്റെ വേഷം അണിയുകയാണ്‌ രാമലീലയിലൂടെ. നവാഗതനായ അരുൺ ഗോപി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‌ തിരക്കഥയൊരുക്കുന്നത്‌ സച്ചിയാണെന്നുള്ളതും നമ്മുടെ പ്രതീക്ഷകളെ വർദ്ധിപ്പിക്കുന്നു. ചിത്രത്തിന്റെ ചില പോസ്റ്ററുകളും രണ്ട്‌ ടീസറുകളും അവയിലുൾപ്പെട്ട സംഭാഷണങ്ങളും, ദിലീപ് ഇപ്പോൾ കടന്നു പോകുന്ന അവസ്ഥകളെ പ്രതിനിധാനം ചെയ്യുന്ന കഥാപാത്രമാണ്‌ ‘രാമലീല’യിലേത്‌ എന്ന തോന്നലുളവാക്കിയിരുന്നു. തിയേറ്ററിലേയ്ക്കെത്തിയ, വാർദ്ധക്യത്തിലേയ്ക്ക്‌ കടന്ന സ്ത്രീകളുൾപ്പെടെയുള്ള വൻ ജനാവലിയും ജനപ്രിയനായകന്റെ ആഗമനത്തിന്‌ അവർ നൽകിയ നിറഞ്ഞ കയ്യടിയും എന്നെ അത്ഭുതപ്പെടുത്തി.

DURATION: 158.22 minutes

SYNOPSIS

കമ്മ്യൂണിസ്റ്റ്‌ ഡെമോക്രാറ്റിക്‌ പാർട്ടി പ്രവർത്തകനായ രാമനുണ്ണി ചില ഭിന്നതകൾ നിമിത്തം തന്റെ എം.എൽ.എ സ്ഥാനം ഉപേക്ഷിച്ച്‌, പെട്ടന്നൊരുനാൾ നാഷണൽ സെക്യുലറിസ്റ്റ്‌ പാർട്ടിയിൽ പ്രവേശിച്ചു. ഇടതുപാരമ്പര്യമുള്ള തന്റെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഉപേക്ഷിച്ച്‌ അദ്ദേഹമെടുത്ത ഈ തീരുമാനം ഏവരെയും അമ്പരപ്പിക്കുന്നു. സ്വാഭാവികമായും കമ്മ്യൂണിസ്റ്റ്‌ ഡെമോക്രാറ്റിക്‌ പാർട്ടി അംഗങ്ങളുമായി ശത്രുതയുണ്ടാവുകയും തുടർന്ന് വലിയൊരു പ്രശ്നത്തിലേയ്ക്ക്‌ രാമനുണ്ണി ചെന്നെത്തുകയും ചെയ്യുന്നു. സാഹചര്യത്തെളിവുകളെല്ലാം എതിരാവുകയും ഒറ്റപ്പെട്ടു പോവുകയും ചെയ്യുന്ന രാമനുണ്ണി അതിനെ അതിജീവിക്കുമോ?

COMPREHENSIVE VIEW

സമകാലീന രാഷ്ട്രീയമാണ്‌ ചിത്രം കൈകാര്യം ചെയ്യുന്ന പ്രമേയം. കുടുംബബന്ധങ്ങൾക്ക്‌ അർഹമായ പ്രാധാന്യം നൽകിക്കൊണ്ടുള്ള ഒരു പൊളിറ്റിക്കൽ ഡ്രാമ ഒരുക്കുക എന്ന ലക്ഷ്യത്തിൽ എത്തിച്ചേരുവാൻ സംവിധായകനു സാധിച്ചിട്ടുണ്ട്‌. ഒരുനിമിഷം പോലും ബോറടിക്കാത്തവിധത്തിൽ, സച്ചിയുടെ തിരക്കഥയെ ഒരു നവാഗതസംവിധായകന്റെ കുറവുകളേതുമില്ലാതെ അതിന്റെ ജോണറിനോട്‌ നീതിപാലിക്കുന്ന ഒരു ചിത്രമാക്കി മാറ്റുവാൻ സംവിധായകനു കഴിഞ്ഞിട്ടുണ്ട്‌. പൊളിറ്റിക്കൽ ഡ്രാമ എന്നതിലുപരി, ഒരു റിവഞ്ച്‌ ത്രില്ലർ എന്ന പരിവേഷവും ചിത്രം കൈവരിക്കുന്നുണ്ട്‌. കുറിക്കുകൊള്ളുന്ന സംഭാഷണരംഗങ്ങളും, ഉദ്വേഗം ചോർന്നുപോകാതെയുള്ള ആഖ്യാനരീതിയും, ദൈർഘ്യമേറിയ ഈ ചിത്രത്തെ ഒരു നല്ല അനുഭവമാക്കി മാറ്റുന്നു.

എല്ലാം തികഞ്ഞ നായകത്വത്തികേയ്ക്ക്‌ പ്രേക്ഷകനെ വലിച്ചിടുന്നില്ല സംവിധായകൻ. തന്ത്രങ്ങൾ കൈവശമുള്ള, ഒരു കഥാപാത്രമായിരുന്നു രാമനുണ്ണി. നായകന്റെ വ്യക്തിത്വം പ്രേക്ഷകനു പരിചയപ്പെടുത്തിക്കൊടുക്കുവാൻ വേണ്ടിയുള്ള ആദ്യഭാഗങ്ങൾ മന്ദഗതിയിലാണ്‌ കടന്നുപോകുന്നത്‌. പിന്നീട്‌ ചിത്രം ചടുലമാവുകയും, രണ്ടാം പകുതിയിലുടനീളം അത്‌ നിലനിൽക്കുകയും ചെയ്യുന്നു. രണ്ടാം പകുതി ഏറെക്കുറെ ഒരു ത്രില്ലർ മൂഡിലാണ്‌ മുൻപോട്ടുനീങ്ങുന്നത്‌. പ്രതിയോഗിയിലേയ്ക്കു നീങ്ങുന്ന വിരലുകളിലൂടെ പ്രേക്ഷകനെ കൺഫ്യൂസ്‌ ചെയ്യിക്കുവാൻ സംവിധായകനു സാധിച്ചിട്ടുണ്ട്‌. ഉപസംഹാരഭാഗങ്ങൾ അപ്രതീക്ഷിതവും, തൃപ്തികരവുമാണ്‌.

ഇന്നത്തെ രാഷ്ട്രീയസാഹചര്യങ്ങളെ വിമർശനാത്മകമായ രീതിയിൽ സമീപിക്കുവാൻ ചിത്രത്തിനു സാധിച്ചിട്ടുണ്ട്‌. എന്നാൽ കേവലം ഒരുപാർട്ടിയോടുമാത്രം കൂറുപുലർത്തുകയും ഏകപക്ഷീയമായി ഒന്നിനെ മാത്രം ന്യായീകരിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യുവാനൊന്നും സംവിധായകൻ ശ്രമിച്ചിട്ടില്ല. ചിത്രത്തിലെ ചില സംഭാഷണരംഗങ്ങൾക്ക്‌, നായകന്റെ വ്യക്തിജീവിതവുമായി ഉളവാക്കിയ സാമ്യത, ചിലയവസരങ്ങളിൽ താരത്തെ ഏറെയിഷ്ടപ്പെടുന്നവർക്ക്‌ വിങ്ങലുളവാക്കിയേക്കാം. അതേസമയം, ഇതുമായി ബന്ധപ്പെട്ട ചില സംഭാഷണങ്ങൾ തിയെറ്ററിൽ വലിയ കരഘോഷമുയർത്തുകയും ചെയ്തു. വിവിധ പാർട്ടികൾക്കുള്ളിൽ നടക്കുന്ന ഉള്ളുകളികളും അക്രമപ്രവൃത്തികളും ചതിയും ചേരിതിരിവുമെല്ലാം ചിത്രത്തിൽ കാണിക്കുന്നുണ്ട്‌. ഒപ്പം മീഡിയകളുടെ ചില അപക്വമായ നയങ്ങളേയും ചിത്രം പരിഹസിച്ചു.

കമ്മ്യൂണിസ്റ്റ്‌ ഡെമോക്രാറ്റിക്‌ പാർട്ടി പ്രവർത്തകനായ രാമനുണ്ണി എന്ന കഥാപാത്രമായി ജനപ്രിയനായകൻ ദിലീപ്‌ പ്രത്യക്ഷപ്പെട്ടു. രണ്ടു ഗെറ്റപ്പുകളിൽ, സമീപകാല മോശം കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായി നല്ല പ്രകടനം കാഴ്ചവച്ചു. ഈ അവസരത്തിൽ ദിലീപിന്റേതായി പൂർത്തീകരിക്കപ്പെട്ട സിനിമ രാമലീലയായിരുന്നത്‌ എത്ര ഉചിതമായിരുന്നു എന്ന് ഓർത്തുപോകുന്നു. (അദ്ദേഹത്തിന്റെ തൊട്ടുമുൻപത്തെ ചിത്രങ്ങൾ ഈ സമയത്ത്‌ ഇറങ്ങാതിരുന്നത്‌ ഏറെ നന്നായി.) സഖാവ്‌ രാഗിണി രാഘവൻ എന്ന ശക്തയായ സ്ത്രീകഥാപാത്രമായി രാധികാ ശരത്‌ കുമാർ പ്രത്യക്ഷപ്പെട്ടു. അമ്മ-മകൻ ബന്ധങ്ങളിലേയ്ക്കും അതിന്റെ ആഴങ്ങളിലേയ്ക്കും ചിത്രം കടക്കുന്നുണ്ട്‌. ദിലീപ്‌-രാധികാ എന്നിവരുടെ കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണരംഗങ്ങൾ ശ്രദ്ധേയമാണ്‌. കമ്മ്യൂണിസ്റ്റ്‌ ഡെമോക്രാറ്റിക്‌ പാർട്ടിയുടെ ജില്ല സെക്രട്ടറി അമ്പാടി മോഹനനായി വന്ന വിജയരാഘവനും, സിദ്ധീഖും തങ്ങളുടേതായ വേഷങ്ങൾ നന്നായവതരിപ്പിച്ചിട്ടുണ്ട്‌.

ഷേകളെ പരമാവധി ഒഴിവാക്കിക്കൊണ്ട്‌, പുതുമയുള്ള ആഖ്യാനശൈലിയിലൂടെ പ്രേക്ഷകനെ പിടിച്ചിരുത്തുവാൻ ചിത്രത്തിനു സാധിച്ചു. ചില സാഹചര്യങ്ങളിൽ നായകന്‌ തന്ത്രങ്ങൾ ഉപയോഗിക്കേണ്ടി വരുന്നിടത്തും യുക്തിഭദ്രമായ രീതിയിൽത്തന്നെ അവ കാണിച്ചിട്ടുണ്ട്‌. ‘മൈബോസ്സി’നു ശേഷമുള്ള ദിലീപ്‌-ഷാജോൺ കൂട്ടുകെട്ട്‌ പ്രേക്ഷകന്‌ ചെറിയ ചിരി രംഗങ്ങൾ സമ്മാനിച്ചു. എന്നാൽ കൃത്രിമമായി കൂട്ടിച്ചേർത്ത ഹാസ്യരംഗങ്ങൾ ചിത്രത്തിലുണ്ടായിരുന്നതുമില്ല. ഇടവേളയ്ക്കുശേഷമുള്ള ഷാജോണിന്റെ ‘മദ്യപാനിയായുള്ള’ സംഭാഷണങ്ങൾ ചിലയിടങ്ങളിൽ ബോറായിരുന്നു.

രണ്ടാം പകുതിയിലെ ചില തുറന്നുപറച്ചിലുകൾ റെക്കോർഡിംഗിൽ കേട്ടപ്പോൾ ഇത്രയധികം ശബ്ദമേന്മയുണ്ടായത്‌ ചില സന്ദേഹങ്ങളുണ്ടാക്കി. അതുപോലെ, രണ്ടാം പകുതിയിലെ ലക്ഷ്യത്തിലേയ്ക്കുള്ള വഴികളിൽ ‘വന്നുചേരുന്ന’ ചില വെളിപ്പെടുത്തലുകളും ഏതാനും ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്‌. എന്നിരുന്നാലും ഒരിക്കൽപ്പോലും പരാമർശിക്കപ്പെട്ട വിഷയത്തിന്റെ തീവ്രത ചോർന്നുപോകാതെ ചിത്രം പൂർത്തീകരിച്ചു എന്നത്‌ അഭിനന്ദനാർഹമാണ്‌.

സാങ്കേതികപരമായും ചിത്രം പിന്നോട്ടുപോകുന്നില്ല. മുഴച്ചിരിക്കുന്ന രംഗങ്ങളൊന്നും തന്നെ ചിത്രത്തിലില്ല. നാഷണൽ അവാർഡ്‌ ജേതാവായ വിവേക്‌ ഹർഷന്റെ എഡിറ്റിംഗും ചിത്രത്തിനു മികവു വർദ്ധിപ്പിച്ചു. പുലിമുരുകൻ എന്ന ചിത്രത്തിനായി ക്യാമറ ചലിപ്പിച്ച ഷാജി ആണ്‌ രാമലീലയുടെയും ഛായാഗ്രഹകൻ. തന്റെ ജോലി ഭംഗിയായി അദ്ദേഹം നിർവ്വഹിച്ചു. രണ്ടാം പകുതിയിൽ മിഴിവുറ്റ രംഗങ്ങൾ ഉണ്ടായിരുന്നു. വി.എഫ്‌.എക്സും അനുബന്ധ കാഴ്ചകളും മികച്ചുനിൽക്കുന്നു.

MUSIC AND BACKGROUND SCORES

ഗോപി സുന്ദർ ആണ്‌ സംഗീതസംവിധാനം. പതിവുപോലെ അപക്വമായ വിധത്തിൽ തന്റെ ജോലി അദ്ദേഹവും നിർവ്വഹിച്ചു. Left Right Left- ൽ കേട്ട അതേ ഈണത്തിൽ തന്നെയായിരുന്നു “ഇവിടെ ഇവിടെ ഈമണ്ണിൻ..” എന്ന വിപ്ലവ ഗാനവും ഒരുക്കിയിരുന്നത്‌. പശ്ചാത്തലസംഗീതം മോശമായിരുന്നു. ഇടത്‌ വിപ്ലവ ഗാനത്തിന്റെ വീര്യം അതേപടി തന്നെ എതിർ പാർട്ടി ഓഫീസിന്റെ പശ്ചാത്തലത്തിലും കേൾപ്പിക്കാൻ ഗോപി സുന്ദർ മറന്നില്ല.

OVERALL VIEW

പൊളിറ്റിക്കല്‍ ഡ്രാമ എന്ന നിലയിൽ നീതിപൂർവ്വകമായ ഒരു സിനിമാനുഭവം തന്നെയാണ്‌ ‘രാമലീല’ നൽകുന്നത്‌. ഏതൊരു പ്രേക്ഷകനും മടുപ്പില്ലാത്തവിധത്തിൽ ആസ്വദിക്കത്തക്കരീതിയിൽ സംവിധായകൻ തന്റെ ആദ്യ ചിത്രം ഒരുക്കിയിട്ടുണ്ട്‌. നിങ്ങൾ ഒരു സിനിമാസ്നേഹിയാണെങ്കിൽ ഈ ചിത്രത്തിനായി ടിക്കറ്റെടുക്കാം, തൃപ്തികരമായ ഒരനുഭവമായിരിക്കും നിങ്ങൾക്ക്‌ ലഭിയ്ക്കുക. ചിത്രം കഴിഞ്ഞിറങ്ങുമ്പോഴുള്ള പ്രേക്ഷകന്റെ നിറഞ്ഞ കയ്യടി, അവർ സിനിമയ്ക്കൊപ്പമായിരുന്നു എന്നതിന്റെകൂടി തെളിവായിരുന്നു.

Review By: JOMON THIRU

Ramaleela

65%
65%
Share.