News, Movie, Review, Videos, Songs, Album, Trailer, Teaser, Movie Review, Gossip, Gallery, Music, Theater List, Photo Gallery, Upcoming Movie Malayalam, In Theater, Actress Gallery, Actors Gallery, Movie Gallery, Events, Short Films, Movie News, Movie Stills, HD Videos, , Actor, Actress, DVD, Latest Malayalam News, Malayalam movies, Reviews, Photos, Stills, Image, Actress Photos, Actors Photos, Celebrity Photos, Celebrity Interviews, Interviews, Exclusive, Movie, Latest Release, Upcoming Movie, Posters, Actress Photos, Gallery, Actress image, Exclusive News, Exclusive Videos, Life Style, Fashion, Relation, Health, Stars Interview, Actress Interview, Actors Interview, Malayalam News, Sports News, Technology News, Beauty Tips, Beauty, Latest Trend, Latest Fashion, Mollywood, Kollywood, Tollywood, Bollywood, Hollywood, Mollywood News, Kollywood News, Tollywood News, Bollywood News, Bollywood movies, Hollywood News, Hollywood movies, Photo, Stills, Image, Gallery, Malayalam Actress Photos, Tamil movies, Tamil Actress Photos, Telugu movies, Telugu Actress Photos, Hindi Actress Photos, Mollywood Actress, Tollywood Actress, Bollywood Actress, Kollywood Actress, Sandelwood Actress, Hollywood Actress, Movies Photos, Trailer, Teaser, Music Video, Keerthy Suresh Photos, Harini Photos, Chandini Photos, Kareena Kapoor Photos, Latest Photoshoot, Photo Shoot, Latest Actress Photos, Kannada movies, Hindi Movies, English Movies, wallpapers, entertainment, Android Operating System, app for android, android app download, Android App, android apps, Android Games, android app download, best android app, android best app, apps android, Android App Free Download, Free Download App, App Games, games for android, free android games, download android games, download games, free games, android best games, download, google android, android phone, samsung, samsung android, apk, game android, whatsapp android, pokemon, android games, root android, facebook android, best android games, best games, android free games, android tricks, tips and tricks, tips trik android, trik android, android battery tips, android marshmallow tips, how to install, install apk, android apk install, android root, android tools, Apple Technology company, App Store Computer application, apple store, iphone, apple iphone, apple ipad, ipad, apple mac, mac, iphone app, apple apps, app for iphone, best iphone app, iPhone Smartphone, ios, iphone app store, app store, iphone 6, iphone music app, games for iphone, iphone games free, best games iphone, games on iphone, iphone games download, iphone apps, iphone top games, iphone app download, iphone app free download, iphone games download, iphone games free download, iphone tools, Information Technology, technology, new technology, business email web hosting, web hosting, business email, cloud development tools, start web design business, cloud web hosting, best android business card scanner, internet business plan, business pbx system, scalable cloud hosting, virtual dataroom, virtual data room, best business telephone service, cloud infrastructure as a service, bluehost vs ipage, business internet phones, businessinternet, cloud application hosting, internet business sales, network disaster recovery plan, internet business sales, onine backup, cloud computering, business internet houston, business telephone systems reviews, best business phone and broadband deals, cloud tecnology, mobile business phone, hard drive raid recovery, business phone deals, data recovery raid 1, major cloud service providers, business phone and internet providers, internet business service, cloud firewall service, broadband phone service, network coverage comparison, small business phone plan, enterprise cloud solution, best small business phone and internet service, business telephone and internet packages, business voip phone services, cloud call center software, wireless security systems for business, cloud to cloud backup, cyber security small business, virtual host server, free tech support software, raid5 data recovery, wireless technology in business, web based tech support, cloud computing security companies, windows phone platform, Hosting, Conference Call, Software, Recovery, home phone internet bundle, php programmers, Seo companies, Best social media platforms for business, Custom WordPress theme designer, Seo services, WordPress hosting, Psd to WordPress, Social media management, Psd to html, Social media strategies

സർക്കാരിനെയും പൊലീസിനെയും സ്വാധീനിച്ച് തനിക്കെതിരെ ഗൂഢാലോചന നടത്തിയത് മലയാളസിനിമയിലെ പ്രമുഖർ; ദിലീപിന് വേണ്ടിയുള്ള ജാമ്യ ഹർജിയിൽ നിറയുന്നത് സിനിമയിലെ പ്രബലരായവരുടെ ഗൂഢാലോചനയുടെ സൂചനകൾ

0

നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. രണ്ടാം തവണയാണ് ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നത്. സിനിമയിലെ പ്രബലരായ ചിലര്‍ തനിക്കെതിരെ ഗൂഢാലോചന നടത്തി. മാധ്യമങ്ങളെയും ഒരു കൂട്ടം പൊലീസ് ഉദ്യോഗസ്ഥരെയും രാഷ്ട്രീയനേതാക്കളെയും ഇവര്‍ സ്വാധീനിച്ചുവെന്നും ജാമ്യാപേക്ഷയില്‍ ദിലീപ് പറയുന്നു.

പള്‍സര്‍ സുനിയെ ജീവിതത്തില്‍ കണ്ടിട്ടോ സംസാരിച്ചിട്ടോ പോലുമില്ലെന്നും ദിലീപ് സമർപ്പിച്ച ജാമ്യാപേക്ഷയിൽ പറയുന്നു. അഡ്വക്കേറ്റ് രാമൻ പിള്ള മുഖേന സമർപ്പിച്ച ഹർജിയിൽ സിനിമാ മേഖലയെ വെട്ടിലാക്കുന്ന ഗുരുതര ആരോപണങ്ങളാണ് ദിലീപ് ഉന്നയിച്ചിരിക്കുന്നത്. അന്വേഷണവുമായി സഹകരിച്ചു. ഷൂട്ടിംഗ് കഴിഞ്ഞതും വരാനിരിക്കുന്നതുമായ ചിത്രങ്ങള്‍ പ്രതിസന്ധിയിലാണ്. 50 കോടി രൂപയോളം ഇതിനായി മുടക്കിയെന്നും അപേക്ഷയില്‍ ദിലീപ്.

നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ പൾസർ സുനിയുമായി തനിക്ക് മുഖ പരിചയം പോലുമില്ലെന്ന് പറയുന്ന ദിലീപ് ഇപ്പോൾ നടക്കുന്നതെല്ലാം കെട്ടി ചമച്ച കഥകളാണെന്നാണ് പറയുന്നത്. തനിക്കെതിരെ മലയാള സിനിമയിൽ നടന്ന വമ്പൻ ഗൂഢാലോചനയുടെ ഭാഗമാണ് അറസ്റ്റ് എന്നും ദിലീപ് ആരോപിക്കുന്നു. തനിക്കെതിരെ ഗൂഢാലോചന നടത്തിയത് മലയാളസിനിമയിലെ പ്രമുഖരാണെന്നും അഡ്വക്കേറ്റ് രാമൻ പിള്ള നൽകിയ ഹർജിയിൽ പറയുന്നു. ഇവർ മാധ്യമങ്ങളെയും രാഷ്ട്രീയക്കാരെയും പൊലീസിനെയും വരെ അതിനായി സ്വാധീനിച്ചതായും ദിലീപ് പറയുമ്പോൾ രാമൻ പിള്ള മുഖേന സമർപ്പിച്ച ഹർജിയിൽ നിറയുന്നത് മുഴുവൻ മലയാള സിനിമയിലെ തുറന്ന പോരാണ്.

താൻ ജയിലിൽ ആയതോടെ ഷൂട്ടിങ് കഴിഞ്ഞതും വരാനിരിക്കുന്നതുമായ നിരവധി സിനിമകൾ പ്രതിസന്ധിയിലാണ്. 50 കോടിയോളം സിനിമകൾ ഇതിനായി മുടക്കിയിട്ടുണ്ട്. പൊലീസ് നടത്തിയ അന്വേഷണവുമായിതാൻ താൻ പൂർണ്ണമായി സഹകരിച്ചു. ഈ അവസരത്തിൽ തനിക്ക് ജാമ്യം നൽകണമെന്നും ഹർജിയിൽ പറയുന്നു.

അതിനിടെ, ദിലീപ് ജയിലിലായിട്ട് വ്യാഴാഴ്ച ഒരു മാസം തികഞ്ഞു. അപ്രതീക്ഷിതമായിട്ടായിരുന്നു കഴിഞ്ഞ മാസം പത്തിന് രാത്രി താരം അഴിക്കകത്തായത്. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതിനു പിന്നിലെ ഗൂഢാലോചനയുടെ സൂത്രധാരൻ ദിലീപാണെന്നറിഞ്ഞ മലയാളികൾക്ക് വിശ്വസിക്കാവുന്നതിനപ്പുറമായിരുന്നു ആ വാർത്ത. ഇതോടെ ദിലീപിന് വേണ്ടിജയ് വിളിച്ച ജനം ഒന്നടങ്കം താരത്തിനെ കൂവുന്ന കാഴ്‌ച്ചയായിരുന്നു.

ദിലീപ് നേരത്തെയും സിനിമാതാരങ്ങൾ തനിക്കെതിരെ ഗൂഢാലോചന നടത്തിയതായി ആരോപിച്ചിരുന്നു. പൃഥ്വിരാജ്, പൂർണിമാ ഇന്ദ്രജിത്ത്, ആന്റണി പെരുമ്പാവൂർ എന്നിവർക്ക് നേരെയാണ് ദിലീപ് അന്ന് വിരൽ ചൂണ്ടിയത്. ഇവർ തന്നെ സിനിമയിൽ നിന്ന് പുരത്താക്കാൻ പലകളികളും കളിച്ചു എന്നായിരുന്നു ദിലീപ് അന്നു പറഞ്ഞത്. അന്വേഷണവുമായി താൻ സഹകരിച്ചെങ്കിലും തന്റെ ഭാഗം കേൾക്കാൻ പൊലീസ് ഒരിക്കലും തയ്യാറായില്ല.

നേരത്തെ ദിലീപിനെതിരെ വ്യക്തമായ തിരിക്കഥ രചിക്കപ്പെട്ടുവെന്നും ഇതിന് പിന്നിൽ തിരുവനന്തപുരം ലോബിയാണെന്ന ആരോപണവും സജീവമായിരുന്നു. ഹൈക്കോടതിയിൽ നേരത്തെ ജാമ്യ ഹർജി സമർപ്പിച്ചപ്പോൾ പൾസർ സുനി ജയിലിൽ നിന്ന് നടത്തിയ ഗൂഢാലോചനയിൽ പങ്കെടുത്തതായി ആരോപിക്കപ്പെടുന്ന സിനിമാ പ്രവർത്തകരെക്കുറിച്ച് അന്വേഷിക്കാത്തത് എന്തുകൊണ്ടാണെന്ന് ദിലീപിന്റെ അഭിഭാഷകൻ ഹൈക്കോടതിയിൽ ചോദിച്ചിരുന്നു.

പൾസർ സുനി സഹതടവുകാരൻ വിഷ്ണുവിന്റെ പേരിൽ നാദിർഷയേയും ദിലീപിന്റെ മാനേജർ അപ്പുണ്ണിയേയും വിളിച്ച ഫോൺ കോളിലാണ് ചില പ്രമുഖ സിനിമാ പ്രവർത്തകരുടെ പേര് പരാമർശിക്കുന്നത്. ഒന്നര കോടി രൂപ നൽകിയില്ലെങ്കിൽ ദിലീപിന്റെ പേര് പറയാൻ രണ്ടര കോടി രൂപ നൽകാൻ സിനിമാ രംഗത്ത് ആളുണ്ടെന്നായിരുന്നു ഭീഷണി. ജാമ്യാപേക്ഷയുമായി രണ്ടാം വട്ടവും കോടതിയിൽ എത്തിയപ്പോഴും ഗൂഡാനോചന നടന്നു എന്ന വാദത്തിൽ ദിലീപ് ഉറച്ച് നിൽക്കുകയാണ്. നടൻ പൃഥ്വിരാജ്, നടി പൂർണ്ണിമ ഇന്ദ്രജിത്ത്, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ എന്നിവരുടെ പേരുകളാണ് പൾസർ സുനിയുടെ കോളിൽ പരാമർശിച്ചിരുന്നതെന്നും ദിലീപ് പറയുന്നു.

ഈ ഫോൺ കോളിന്റെ റെക്കോർഡിങ് സഹിതമാണ് ദിലീപ് ഡിജിപിക്ക് പരാതി നൽകിയിരുന്നത്. കോളിൽ പരാമർശിക്കുന്ന ഇവരുടെ മൊഴിയെടുക്കാൻ പോലും പൊലീസ് തയ്യാറായിട്ടില്ലല്ലെന്നും ദിലീപ് ആരോപിച്ചിരുന്നു. അതേസമയം ഈ കോൾ ദിലീപ് തന്നെ കെട്ടിച്ചമച്ചതാണെന്നായിരുന്നു പൊലീസിന്റെ ആരോപണം.

പൾസർ സുനി ജയിലിൽ നിന്നും ബ്ലാക്ക്‌മെയ്ൽ ചെയ്തുവെന്ന ദിലീപിന്റെ പരാതി വ്യാജമാണെന്നും പൊലീസ് ആരോപിക്കുന്നു. പരാതി വ്യാജമാണെന്ന നിഗമനത്തെ തുടർന്ന് ദിലീപിന്റെ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നില്ല. അതുകൊണ്ടാണ് നടൻ പൃഥ്വിരാജ്, നടി പൂർണ്ണിമ ഇന്ദ്രജിത്ത്, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ എന്നിവരുടെ മൊഴി എടുക്കാത്തതെന്നാണ് പൊലീസ് വാദം. ഈ സാഹചര്യത്തിലാണ് തനിക്കെതിരെ മാധ്യമ പ്രവർത്തകരും പൊലീസും സിനിമാ താരങ്ങളും ചേർന്ന് നടത്തിയ ഗൂഢാലോചനയാണെന്ന് ദിലീപ് പറയുന്നത്.

അമ്മയുടെ യോഗത്തിൽ ദിലീപിനെതിരെ ശക്തമായ നിലപാട് എടുത്തത് പൃഥ്വി രാജാണ്. നടി ആക്രമിക്കപ്പെട്ട കേസിൽ ജയിലിലായ ദിലീപിനെ അമ്മയിൽ നിന്ന് പുറത്താക്കി. ദിലീപിന്റെ ഹസോദരനായ ഇന്ദ്രജിത്തിന്റെ ഭാര്യയാണ് പൂർണ്ണിമ. പൂർണ്ണിമയുടെ മഞ്ജു വാര്യരും അടുത്ത സുഹൃത്തുക്കളാണ്. ആക്രമിക്കപ്പെട്ട നടിയുമായും ബന്ധമുണ്ട്. ആന്റണി പെരുമ്പാവൂർ മോഹൻലാലിന്റെ വിശ്വസ്തനും.

ആരാധകര്‍ മാത്രമല്ല സിനിമാലോകമൊന്നാകെയും ദിലീപിനെ തളളിപ്പറഞ്ഞു. താരസംഘടനയായ അമ്മയടക്കം സിനിമാ സംഘടനകളില്‍ നിന്നെല്ലാം ദിലീപ് പുറത്താക്കപ്പെട്ടു. സ്വന്തം നാടായ ആലുവയിലെ സബ്ജയിലില്‍നിന്നു പുറത്തെത്താന്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെയടക്കം സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഭൂമി ഇടപാടുകളും, സ്വന്തം സ്ഥാപനങ്ങള്‍ക്കായി സ്ഥലം കയ്യേറിയെന്ന പരാതികളുമെല്ലാം കൂടുതല്‍ തിരിച്ചടിയായി ദിലീപിനുമേല്‍ വന്നു പതിച്ചു. ഭാര്യ കാവ്യാ മാധവനടക്കം അടുത്ത കുടുംബാംഗങ്ങള്‍ പോലും പൊലീസിന്റെ ചോദ്യം ചെയ്യലിനു വിധേയരാകേണ്ട അവസ്ഥയും വന്നു.

ഇതിനിടെ, ജയിലില്‍ ദിലീപിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന സൂചനകളുമെത്തി. തന്റെ മേല്‍ ആരോപിക്കപ്പെടുന്ന കുറ്റങ്ങളെല്ലാം എപ്പോഴും ദിലീപ് നിഷേധിക്കുകയാണ്. അറസ്റ്റിലായി ഒരു മാസം കഴിയുമ്പോഴും എന്നു പുറത്തിറങ്ങാനാകുമെന്നറിയാതെ ആശങ്കയിലാണ് ദിലീപ്. മറുവശത്ത് അന്വേഷണ സംഘമാകട്ടെ കോടതിയില്‍ കേസിന്റെ വിചാരണ പൂര്‍ത്തിയാകും വരെ ദിലീപിനെ ജയിലില്‍നിന്ന് പുറത്തിറക്കാതിരിക്കാനുളള തീവ്രശ്രമത്തിലും.

അതേസമയം നടി അക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് സംവിധായകന്‍ വൈശാഖിന്റെ മൊഴിയെടുത്തു. സിനിമാമേഖലയിലെ ഒട്ടേറെപ്പേരുടെ മൊഴി പൊലീസ് നേരത്തേ രേഖപ്പെടുത്തിയിരുന്നു. നേരത്തേ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ദിലീപിന് ജയിലില്‍ നിന്നെഴുതിയെന്ന് കരുതപ്പെടുന്ന കത്തില്‍ വൈശാഖ് സംവിധാനം ചെയ്ത് ദിലീപ് നായകനായ ‘സൗണ്ട് തോമ’ എന്ന ചിത്രത്തെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു. ഇതാണ് വൈഖാഖിന്റെ മൊഴിയെടുക്കാന്‍ കാരണം.

‘സൗണ്ട് തോമ’ മുതല്‍ ദിലീപിന്റെ മറ്റൊരു ചിത്രമായ ‘ജോര്‍ജ്ജേട്ടന്‍സ് പൂരം’ വരെയുള്ള കാര്യങ്ങള്‍ ഞാന്‍ ആരോടും പറഞ്ഞിട്ടില്ലെന്നായിരുന്നു പള്‍സര്‍ സുനിയുടെ കത്തില്‍. ദിലീപിന്റെ പല സിനിമകളുടെയും സെറ്റില്‍ സുനില്‍കുമാര്‍ എത്തിയിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ‘സൗണ്ട് തോമ’യുടെ ചിത്രീകരണകാലത്തെക്കുറിച്ചായിരിക്കും വൈശാഖില്‍ നിന്ന് പൊലീസ് വിവരം തേടുക.

നേരത്തേ ദിലീപിനെ പിന്തുണച്ച് രംഗത്തെത്തിയവരില്‍ വൈശാഖുമുണ്ടായിരുന്നു. നിരപരാധിത്വം ലോകത്തെ ബോധ്യപ്പെടുത്താനുള്ള ബാധ്യത നിര്‍ഭാഗ്യവശാല്‍ ദിലീപിന്റേത് മാത്രമാണെന്നും അദ്ദേഹം അഗ്‌നിശുദ്ധി വരുത്തി തിരിച്ചുവരണമെന്നാണ് തന്റെ പ്രാര്‍ഥനയെന്നും വൈശാഖ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

Share.